
ഉക്രയിനിൽ പഠനം മുടങ്ങിയവർക്ക് ആശ്വസമായി റഷ്യൻ സർവ്വകലാശാലാ
തിരുവനന്തപുരം : ഉക്രയിൻ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരമൊരുക്കുമെന്ന് റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ . സ്കോളർഷിപ്പോടെ ഉക്രയിനിൽ പഠിച്ചവർക്ക് അതെ ധനസഹായത്തോടെ റഷ്യൻ സർവകലാശാലകളിൽ പഠിക്കാനാകും . മുൻ അധ്യയന വർഷങ്ങളിലെ ക്ലാസുകൾ മുടങ്ങാതെ തുടർപഠനം നടത്താനുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത് . ഇതു സംബന്ധിച്ച് നോർക്ക സിഇഒ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമായി കേരളത്തിലെ റഷ്യയുടെ ഓണററി കോൺസൽ രതീഷ് സി.നായർ ചർച്ച നടത്തി.
2000 ത്തോളം വിദ്യാർത്ഥികളാണ് ഉക്രയിൻ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചർത്തിയത് . പഠനം മുടങ്ങിയ വിദ്യാർഥികൾ റഷ്യൻ
ഹൗസുമായി ബന്ധപ്പെടണമെന്ന് റോമൻ ബാബുഷ്കിൻ അറിയിച്ചു . റഷ്യൻ സർവകലാശാലകളിൽ തുടർപഠനത്തിന് ആഗ്രഹിക്കുന്ന, യുക്രെയ്നിൽ നിന്നു മടങ്ങിയെത്തിയ കേരളത്തിലെ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ഷീറ്റുകളും മറ്റ് അക്കാദമിക രേഖകളും സഹിതം തിരുവനന്തപുരത്തെ റഷ്യൻ ഹൗസുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി നായർ പറഞ്ഞു .
ഉക്രയിനിൽ പഠനം മുടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ തുടർപഠനം ഒരുക്കാൻ ബംഗാൾ ഗവണ്മെന്റ് തീരുമാനിച്ചതിനെ കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു . ഇന്ത്യയിലെ മെഡിക്കൽ കൗൺസിൽ ചട്ടപ്രകാരം ഇന്ത്യയിൽ തുടർപഠനം നടത്താൻ സാധിക്കില്ല എന്നാണ് അന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയത്