
ഇ ഡിക്ക് മുന്നിൽ ഹാജരായി രാഹുൽ ഗാന്ധി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ ഹാജരായതിന് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇ ഡി ഓഫീസിലേക്ക് പ്രതിഷേധിച്ചെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാഹുലിന്റെ അഭിഭാഷകരെ അടക്കം തടഞ്ഞ പോലീസ് ഒപ്പമെത്തിയ പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്‌റ്റേഷനിലേക്കു മാറ്റി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസിന്റെ നടപടി.
രാഹുല്‍ ഇഡിക്കു മുന്‍പില്‍ ഹാജരാകുന്നതിന്റെ മുന്നോടിയായി, കോണ്‍ഗ്രസ് ഇഡി ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്നതു കണക്കിലെടുത്ത് രാവിലെ തന്നെ അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്തെ എല്ലാ ഇഡി ഓഫിസുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്