ഇപോസ് സംവിധാനം തകരാറിലായി; റേഷന്‍ വിതരണം പലയിടത്തും നിര്‍ത്തിവെച്ച് വ്യാപാരികള്‍
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. പുതുക്കിയ ബില്ലിങ് രീതിയില്‍ തകരാര്‍ വന്നതോടെയാണ് സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നത്തേക്ക് റേഷന്‍ വിതരണം വ്യാപാരികള്‍ നിര്‍ത്തിവെച്ചത്. പുതിയ ബില്ലിങ് രീതിയില്‍ വ്യാപാരം നടത്താനാവുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സൗജന്യമായി റേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനനുസരിച്ച് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇപോസ് മെഷീന്‍ പ്രശ്‌നം തുടങ്ങിയത്. അപ്‌ഡേഷന്‍ നടക്കുന്നതു കാരണം വ്യാഴാഴ്ച സാധനം വാങ്ങാന്‍ വന്നവര്‍ മടങ്ങിപ്പോയിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതല്‍ എത്തിയവര്‍ മെഷീനില്‍ വിരലില്‍ വെക്കുമ്പോള്‍ അം?ഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന് മാത്രമാണ് മെഷീനില്‍ നിന്നുള്ള പ്രതികരണം. ഇതോടെയാണ് പലയിടത്തും റേഷന്‍ വിതരണം നിര്‍ത്തിവെച്ചത്.