​ഇ​ന്ത്യ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് സം​പ്രേ​ഷ​ണാ​വ​കാ​ശത്തിന് 44,000 കോടിരൂപ

മും​ബ​യ്:​ ​ഇ​ന്ത്യ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ന്റെ​ ​അടുത്ത 5 വർഷത്തെ സം​പ്രേ​ഷ​ണാ​വ​കാ​ശം ​സ്വന്തമാക്കാൻ റെ​ക്കാ​ഡ് ​തു​ക​യു​മാ​യി​ ​ക​മ്പ​നി​ക​ൾ.​ 2023​ ​മു​ത​ൽ​ 2027​ ​വ​രെ​യു​ള്ള​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​നു​ള്ള​ ​ലേ​ലം​ ​പു​രോ​ഗ​മി​ക്ക​വേ​ ​ടെ​ലി​വി​ഷ​ൻ​-​ ​ഡി​ജി​റ്റ​ൽ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​അ​ട​ങ്ങു​ന്ന​ ​എ,​ബി​ ​പാ​ക്കേ​ജു​ക​ൾ​ 44,075​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ് ​വി​റ്റു​പോ​യ​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യ്ക്കകത്തെ ​ടി​വി​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ 23,​​575​ ​കോ​ടി​ക്കും​ ​ഇ​ന്ത്യ​യ്ക്ക​ക​ത്തെ​ ​ഡി​ജി​റ്റ​ൽ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ 20,​​500​ ​കോ​ടി​ ​രൂ​പ​യ്ക്കു​മാ​ണ് ​വി​റ്റു​പോ​യ​തെ​ന്നു​മാ​ണ് ​റി​പ്പോ​ർ​ട്ട്.​​ഒ​രു​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ടി​വി,​​​ ​ഡി​ജി​റ്റ​ൽ​ ​വ​രു​മാ​ന​മാ​യി​ ​ബി.​സി.​സി.​ഐ​യ്ക്ക് 107.5​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​ല​ഭി​ക്കും.​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ടെ​ലി​വി​ഷ​ൻ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ഡിസ‌്നി -​സ്റ്റാ​റിനും​ ​ഡി​ജി​റ്റ​ൽ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​വി​യാ​കോ​മി​നും​ ​(​വൂ​ട്ട് ​സെ​ല​ക്ട്)​​​ ​ല​ഭി​ച്ച​താ​യാ​ണ് ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​വി​വ​രം.​ ​ഇ​ന്ന് ​അ​ന്തി​മ​ ​ചി​ത്രം​ ​തെ​ളി​യും.​
​ര​ണ്ട് ​ദി​വ​സ​മാ​യി​ ​ന​ട​ക്കു​ന്ന​ ​ലേ​ല​ത്തി​ൽ‍​ ​സോ​ണി,​ ​വി​യാ​കോം,​ ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട്‌​സ്റ്റാ​ർ,​ ​റി​ല​യ​ൻസ് ​തു​ട​ങ്ങി​യ​ ​വ​മ്പ​ന്മാ​രാ​ണ് ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ 2017​-2022​ ​കാ​ല​യ​ള​വിൽ​ ​16,347​ ​കോ​ടി​ ​രൂ​പ​ ​മു​ട​ക്കി സ്റ്റാ​ർ ​ഇ​ന്ത്യ​യാ​ണ് ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​

Leave a Reply

Your email address will not be published.

Previous post ഏഷ്യൻ കപ്പ്:ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ
Next post പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഉടലനുഭവം