
ഇന്ത്യന്‍ ഇതിഹാസ താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായിരുന്ന താരം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കലാണ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു 39കാരിയായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കടന്നുപോയ വര്‍ഷങ്ങളില്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് താരം കുറിച്ചു. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിര്‍വാദത്തോടും കൂടി ജീവിതത്തിലെ 2-ാം ഇന്നിങ്‌സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു. 23 വര്‍ഷം നീണ്ടുനിന്ന കരിയറിനൊടുവിലാണ് മിതാലി വിരമിച്ചിരിക്കുന്നത്
232 ഏകദിനത്തില്‍ നിന്ന് 7805 റണ്‍സാണ് മിതാലി നേടിയത്. ഏഴ് സെഞ്ച്വറികളും 64 അര്‍ദ്ധ സെഞ്ച്വറികളും ഏകദിനത്തില്‍ സ്വന്തമാക്കി. 12 ടെസ്റ്റുകളില്‍ നിന്ന് 699 റണ്‍സ് നേടി. പുറത്താകാതെ നേടിയ 97 റണ്‍സാണ് മിതാലിയുടെ ഉയര്‍ന്ന സ്‌കോര്‍.