ഇനി ​ഗന്ധർവൻ; ഉണ്ണി മുകുന്ദൻ നായകനാവുന്ന ‘​ഗന്ധർവ ജൂനിയർ’ തുടങ്ങി

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം ​ഗന്ധർവ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു. നവാ​ഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​ഗന്ധർവനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഉണ്ണി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ചത്.

‘സെക്കൻഡ് ഷോ’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധർവ്വ ജൂനിയർ’. ഒരു സൂപ്പർ ഹീറോ മോഡൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭാരവും സുജിനും ചേർന്നാണ് തിരക്കഥാ രചന. ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, സം​ഗീതം -ജേക്സ് ബിജോയ്, എഡിറ്റിംഗ് -അപ്പു ഭട്ടതിരി.

Leave a Reply

Your email address will not be published.

Previous post പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല;രാഹുലിനെ പരിഹസിച്ച് മോദി
Next post പൊറോട്ട കഴിച്ച പെൺകുട്ടി മരിച്ചു