‘ ഇത് സ്റ്റാലിന്റെ റഷ്യയല്ല ‘ പിണറായിക്കെതിരെ വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോള്‍ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു. ഖദറിട്ട ആരെയെങ്കിലും മുഖ്യമന്ത്രി കണ്ടുകഴിഞ്ഞാല്‍ കാര്യം പോക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പില്‍ പോലും വെളുത്ത വസ്ത്രമിട്ട് ആര്‍ക്കും നില്‍ക്കാന്‍പറ്റാത്ത അവസ്ഥയാണെന്നും സതീശന്‍ പരിഹസിച്ചു. നികുതി വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

‘രണ്ടുമൂന്നുമാസം മുമ്പ് മുഖ്യമന്ത്രിക്ക് ഒരസുഖമുണ്ടായിരുന്നു. കറുപ്പ് കണ്ടാല്‍ പേടി. കറുത്ത മാസ്‌ക് പാടില്ല, കറുത്ത വസ്ത്രം പാടില്ല, കാക്ക പോലും അക്കാലത്ത് പേടിച്ചാണ് പറന്നത്. ഇതിപ്പോള്‍ മാറി വെളിപ്പിനോടായി ദേഷ്യം. ഖദറിട്ട ആരെയെങ്കിലും വഴിയില്‍ കണ്ടുകഴിഞ്ഞാല്‍ കാര്യം പോക്കാണ്. പിന്നെ കരുതല്‍ തടങ്കലാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പില്‍ പോലും വെളുത്ത വസ്ത്രമിട്ട് ആര്‍ക്കും നിക്കാന്‍ പറ്റില്ല. വെളുത്ത വസ്ത്രം ധരിക്കാന്‍ ആലോചിക്കുന്നവര്‍ മുഖ്യമന്ത്രി ഏത് വഴിക്കാണ് പോകുന്നതെന്ന റൂട്ടുമൂപ്പ് നോക്കേണ്ട അവസ്ഥയാണ്’. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
Next post 2024-ല്‍ ബിജെപിക്ക് എതിരാളികളില്ല; അമിത്ഷാ