
ഇത് ഇറാന്‍ ജനതയ്ക്കു വേണ്ടി; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്ക
കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗ്ലാമറസ് ലോകത്തിന്റെ ദൃശ്യങ്ങളാണ് തെളിയുക. വ്യത്യസ്തമായ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വിവിധ രൂപത്തിലും ഭാവത്തിലും സെലിബ്രിറ്റികള്‍ ചുവടുവെക്കുന്ന ഇടം. എന്നാല്‍ ചില പ്രതിഷേധങ്ങള്‍ പങ്കുവെക്കുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിച്ചുവരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. ഫാഷന്‍ ഐക്കണുകള്‍ മാത്രമല്ല നിലപാടുകള്‍ വ്യക്തമാക്കാന്‍ കൂടിയുള്ള ഇടമായി കാന്‍വേദിയെ കാണുന്നവര്‍ ധാരാളമുണ്ട്. ഇറാനിയന്‍ മോഡലായ മഹ്ലാഗ ജബേരിയും ഇത്തവണത്തെ കാനില്‍ ചുവടുവച്ചത് പ്രതിഷേധം പങ്കുവെച്ചുകൊണ്ടാണ്.

കറുപ്പു നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് മഹ്ലാഗ റെഡ് കാര്‍പെറ്റില്‍ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേര്‍ത്തു ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കഴുത്തില്‍ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. ഇത്തരമൊരു ഡിസൈനില്‍ അവതരിച്ചതിനു പിന്നിലും മഹ്ലാഗയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മറ്റൊന്നുമല്ല ഇറാനിലെ ഭരണകൂട കൊലപാതകങ്ങള്‍ക്ക് എതിരെയുള്ള ശബ്ദമാണത്.