
ഇതറിഞ്ഞിരിക്കണം: ആര്‍.സി.സിയില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം
ഇത് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് കൗണ്ടര്‍ ആണ്. ഇവിടെ ചികില്‍സയ്ക്ക് വരുന്ന രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും എല്ലാം ഇവിടെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. ചികില്‍സ തേടി എത്തുന്ന രോഗികള്‍ക്ക് സെക്കന്‍ഡ് ക്ലാസ്സ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാള്‍ക്ക് 25% ചാര്‍ജ്ജ് മാത്രമേ ഈടാക്കുന്നുമുള്ളൂ. ആശുപത്രിയിലേയ്ക്ക് വരാനും തിരികെ പോകാനും ഉള്ള ടിക്കറ്റുകള്‍ ഇവിടെ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ RCC യില്‍ നിന്നും മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് രോഗിയെ ചികില്‍സയ്ക്കായ് റെഫര്‍ ചെയ്യുകയാണെങ്കില്‍ ആ സ്ഥലത്തേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ആനുകൂല്യം ലഭ്യമാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ഈ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ വിവരം പലര്‍ക്കും അറിയില്ല. ഒത്തിരിപ്പേര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു വിവരമാണിത്.