
ഇംഗ്ലണ്ട് ടീമിന്റെ ഹോട്ടലിന് സമീപം വെടിവെപ്പ്; സംഭവം പാക് പര്യടനത്തിനിടെ
ഇംഗ്ലണ്ട് ടീം പരിശീലനത്തിനായി ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് വെടിയൊച്ച കേട്ടത്
പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ ഇംഗ്ലണ്ട് ക്രിക്കറ്ര് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം വെടിവെപ്പ്. ഇന്ന് മുള്‍ട്ടാനില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് സംഭവം. ടീം ഹോട്ടലില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് വെടിയൊച്ച കേട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പാകിസ്ഥാന്‍ പര്യടനം നടത്തുന്നത്.