ആശുപത്രിയിൽ ബഹളം വെച്ചു, ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ചടയമംഗലത്ത് യുവാവ് അറസ്റ്റിൽ

ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമം. സംഭവത്തിൽ ആയൂർ സ്വദേശി വിജിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. കാലിലേറ്റ പരിക്കിന് ചികിത്സ തേടിയാണ് വിജിൻ ആശുപത്രിയിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതി. ആശുപത്രിയിൽ ബഹളം വെക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും വിജിൻ ശ്രമിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഈ സമയത്ത് പൊലീസുകാരെയും വിജിൻ അസഭ്യം പറഞ്ഞു

Leave a Reply

Your email address will not be published.

Previous post നിലവിലെ സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം’, എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്
Next post തിരുവനന്തപുരത്ത് അരമണിക്കൂറിനിടെ 3 മാലമോഷണ ശ്രമം