ആലുവ ജില്ലാ ആശുപത്രി കാന്റീനിലും പഴകിയ ഭക്ഷണം

നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആലുവ ജില്ലാ ആശുപത്രി കാന്റീനിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂൻ ഹോട്ടലിൽ നിന്നും പഴകിയ കറികള്‍ പിടികൂടി.

പഴകിയ കഞ്ഞിയും ചപ്പാത്തിയുമാണ് ജില്ലാ ആശുപത്രി കാന്റീനിൽനിന്ന് പിടികൂടിയത്. പുലർച്ചെ അ‌ഞ്ചരയ്ക്കാണ് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തലേന്ന് ബാക്കിവന്ന ഭക്ഷണവും മറ്റും വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്ന് കൃത്യമായി അ‌റിയാനാണ് പുലർച്ചെ പരിശോധന നടത്തിയതെന്ന് ആലുവ നഗരസഭ ആരോഗ്യകാര്യ സറ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.സൈമൺ പറഞ്ഞു.

പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകൾക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇവർക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അ‌ധികൃതർ അ‌റിയിച്ചു. ആരോഗ്യവകുപ്പിനുള്‍പ്പെടെ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published.

Previous post സജി ചെറിയാന്റെ കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസഹര്‍ജി കോടതി തള്ളി
Next post തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമായി യുവതി വീട്ടിൽ മരിച്ച നിലയിൽ