ആലപ്പുഴയിലെ സിപിഎം വിഭാ​ഗീയത; കൂട്ടനടപടിക്ക് സാധ്യത

സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും

ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത. പി പി ചിത്തരഞ്ജൻ അടക്കം 30 ജില്ലാ നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതിലാണ്  നടപടി. ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനാവാസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

എം വി ഗോവിന്ദൻ 19, 20 തീയതികളിൽ ആലപ്പുഴയിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. തരംതാഴ്ത്തൽ ഉൾപ്പെടെ നടപടിക്ക് സാധ്യതയുണ്ട്.  ലഹരിക്കടത്ത് അടക്കമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടുകളും പരിഗണനയ്ക്കു വരും. ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവരടങ്ങിയ പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിൻ മേലാണ്  നടപടികൾ എടുക്കുക. 

Leave a Reply

Your email address will not be published.

Previous post മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ‘ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വിദ്യയുടെ ബയോഡാറ്റയില്‍ അവകാശവാദം
Next post മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍