
ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്രജൂബിലിയുടെ ഭാഗമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു
ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു.
പാങ്ങോട് ആര്‍മി ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് നടന്ന ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, ശ്രീമതി മഞ്ജു പ്രസന്നന്‍ പിള്ള, IPoS പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു. ചെന്നൈ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍, ശ്രീ ടി. ജയശീലന്‍, തിരുവനന്തപുരം മിലിട്ടറി സ്റ്റേഷനിലെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ എന്നിവരും സന്നിഹിതരായിരുന്നു

275 വര്‍ഷത്തിലേറെ ചരിത്രമുള്ള ഏറ്റവും പഴക്കമുള്ള വകുപ്പുകളിലൊന്നാണ് ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റ്. സ്പര്‍ഷ് മൊഡ്യൂള്‍ നടപ്പിലാക്കുന്നതിലൂടെ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, സമ്പൂര്‍ണ്ണ ഓട്ടോമേഷനും കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ഗുണമേന്മയുള്ള സേവനം ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ഫാമിലി പെന്‍ഷന്‍ ലഭിക്കാതിരുന്ന ഡിഫന്‍സ് ഫാമിലി പെന്‍ഷണറായ ശ്രീമതി രശ്മി കുമാറിന് കേസ് തീര്‍പ്പാക്കി 21.93 ലക്ഷം രൂപ വിതരണം ചെയ്തതാണ് ചടങ്ങിന്റെ മറ്റൊരു പ്രത്യേകത.

ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശ്രീമതി.മഞ്ജു പ്രസന്നന്‍ പിള്ള, IPoS, തിരുവനന്തപുരം മിലിട്ടറി സ്റ്റേഷനിലെ സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. അസിസ്റ്റന്റ് കണ്‍ട്രോളര്‍ ശ്രീ ആര്‍.നാരായണ പ്രസാദ് സ്വാഗതവും ശ്രീ.ആര്‍.ജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.