ആ​ന്‍റ​ണി രാ​ജു​വി​നെതിരെയുള്ള തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ തു​ട​ർ ​ന​ട​പ​ടി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെതിരെ തു​ട​ർ ന​ട​പ​ടി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി . ഒ​രു മാ​സ​ത്തേ​യ്ക്കാ​ണ് തു​ട​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത്. കേ​സി​ൽ വ്യാ​ഴാ​ഴ്ച വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.

തൊ​ണ്ടി​മു​ത​ൽ കേ​സിൽ ആ​ന്‍റ​ണി രാ​ജു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ന്‍റെ ന​ട​പ​ടി. കേ​സി​ലെ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത കു​റ്റ​പ​ത്ര​മാ​യ​തി​നാ​ൽ ഇ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഐ​പി​സി 193 പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യാ​ണ് കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് മ​ജീസ്ട്രേ​റ്റ് കോ​ട​തി പോ​യി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വാ​ദം.

ത​നി​ക്കെ​തി​രേ അ​ത്ത​ര​ത്തി​ൽ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ല. താ​ൻ ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യ​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നേ​ര​ത്തെ, കേ​സി​ൽ ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു തേ​ടി​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടാ​ണ് ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്മാ​ൻ തേ​ടി​യ​ത്.

ഹ​ർ​ജി നി​ല​നി​ൽ​ക്കു​മോ​യെ​ന്ന നി​യ​മ​പ്ര​ശ്ന​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​നാ​യാ​ണ് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു​തേ​ടി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Leave a Reply

Your email address will not be published.

Previous post സം​സ്ഥാ​ന​ത്ത് റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു
Next post ജൻഡർ ന്യൂട്രൽ യൂണിഫോം, സ്കൂളുകൾ മിക്സഡ് ആകുന്ന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി