
അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടി
രേവതി,മികച്ച നടൻമാർ ജോജു ജോർജും ബിജു മേനോനും.
തിരുവനന്തപുരം :52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടിക്കുള്ള പുരസ്കാരം
രേവതി, ചിത്രം ഭൂതകാലം.
മികച്ച നടനുള്ള അവാർഡ് രണ്ടു നടന്മാരാണ് പങ്കിട്ടത്
ബിജു മേനോൻ ചിത്രം ആർക്കറിയാം,
ജോജു ജോർജ്ജ ചിത്രം നായാട്ട്, മധുരം. മികച്ചചിത്രം ആവാസവ്യൂഹം.
മികച്ച സംവിധായകൻ ദിലീഷ് പോത്തൻ
ചിത്രം ജോജി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം. മികച്ച പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ചിത്രം കാണേക്കാണേ.
പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍,ചിത്രം മിന്നല്‍ മുരളി.
മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ചിത്രം ഹൃദയം,മികച്ച തിരക്കഥ ശ്യാം പുഷ്‌കരന്‍ ചിത്രം ജോജി.
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് ചിത്രം ദൃശ്യം 2 ,മികച്ച കുട്ടികളുടെ ചിത്രം കാടകം. മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍, ചിത്രം മിന്നല്‍ മുരളി.നൃത്തസംവിധാനം- അരുണ്‍ലാല്‍,ചിത്രം ചവിട്ട്. വസ്ത്രാലങ്കാരം,മെല്‍വി ജെ, ചിത്രം മിന്നല്‍ മുരളി.