
അസ്സമില്‍ അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് പൊതുപരീക്ഷ നടത്തില്ല; പരീക്ഷ ഇനി സ്കൂള്‍ തലത്തിൽ മാത്രം
അടുത്ത അധ്യയന വര്‍ഷം മുതൽ അസ്സമില്‍ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പത്താം ക്ലാസ് പരീക്ഷക്ക് പകരം സ്കൂൾ തലത്തിൽ മെട്രിക് പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്. ഇതോടൊപ്പം അസമിൽ പുതിയ വിദ്യാഭ്യാസ ബോർഡും നിലവില്‍ വരും.
വിദ്യാർഥികളെ ശരിയായി വിലയിരുത്തിയ ശേഷം തോറ്റതോ വിജയിച്ചതോ ആയി അടയാളപ്പെടുത്തും. എന്നാൽ പരീക്ഷകൾ സ്കൂൾ തലത്തിൽ മാത്രമേ നടത്തൂ. അതേസമയം അസം എച്ച്എസ് പരീക്ഷകൾ എല്ലാ വർഷവും സാധാരണ രീതിയിൽ നടത്തും.
എൻ.ഇ. പി പ്രകാരം പത്താം ക്ലാസ് പരീക്ഷകൾക്ക് അത്ര പ്രാധാന്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഒഴിവാക്കാൻ തീരുമാനിച്ചത്. അസം ഹയർ സെക്കൻഡറി വിദ്യാഭ്യാസ കൗൺസിലും (എഎച്ച്എസ്ഇസി) സെബയും ഉടൻ ലയിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.