
അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വര്‍ണമാല ഊരിവാങ്ങി, മുക്കുപണ്ടം കൊടുത്ത് രക്ഷപ്പെട്ടു;പ്രതികള്‍ പിടിയില്‍
ആശുപത്രിയിൽ വെച്ചുള്ള പരിചയത്തിൽ വീട്ടിലെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്ന യുവതിയെയും സുഹൃത്തിനെയും മുഹമ്മ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കല്ലമ്പലം വടക്കേവിള വീട്ടിൽ അനിത (40), സുഹൃത്ത് കൃഷ്ണപുരം പഞ്ചായത്ത് 13-ാം വാർഡ് ഓച്ചിറ കാവിന്റെ കിഴക്കേതിൽ കബീർ (53) എന്നിവരാണ് അറസ്റ്റിലായത്.
അനിത കായംകുളത്തിനു സമീപം എരുവയിൽ വാടകയ്ക്കു താമസിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡ് ചെറുവാരണം പുന്നച്ചുവട്ടിൽ അമൃതവല്ലിയുടെ മാലയാണ് കവർന്നത്. ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയിൽ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്.
അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത വിടുതൽ വാങ്ങിയ ദിവസം താമസസ്ഥലം തിരക്കിയിരുന്നു. ഉച്ചയ്ക്കു വീട്ടിലെത്തിയ പ്രതികൾ അമൃതവല്ലിയുടെ ഭർത്താവ് രത്തിനൻ പുറത്തുപോയപ്പോഴാണ് മാലയുമായി കടന്നത്.