
അഴീക്കലിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളിയെ കാണാതായി. നാല് പേർക്ക് പരിക്കേറ്റു. 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ശ്രീമുത്തപ്പനെന്ന ബോട്ടാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.
ആലപ്പുഴയിലും കടലിൽ വള്ളം മുങ്ങി. തൊഴിലാളികളെ എല്ലാം രക്ഷപ്പെടുത്തി. വലിയഴീക്കൽ തുറമുഖത്തിന് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ചാണ് തൊഴിലാളികൾ കടലിൽ ഇറങ്ങിയതെന്ന്അധികൃതർ പറഞ്ഞു.