അഴക് മച്ചാന്‍: ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു

തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് സംവിധായകനാകുന്ന ആദ്യ ചിത്രം അഴക് മച്ചാന്‍ ജൂണ്‍ 9ന് പ്രദര്‍ശനത്തിനെത്തുന്നു. പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ. ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമാണ് അഴക് മച്ചാന്‍. തന്റെ പ്രവൃത്തി മേഖല തമിഴ് രംഗമായിരുന്നുവെങ്കിലും ആദ്യ ചിത്രം മലയാളത്തിലാണ് ഒരുക്കുന്നത്. പരിഷ്‌ക്കാരം അധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു കര്‍ഷകഗ്രാമത്തിലെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ സിനിമയാണ് അഴക് മച്ചാന്‍.

ഗ്രാമത്തില്‍ നടക്കുന്ന ഒരു മരണമാണ് ഇതിവൃത്തം. ഇത് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ്. മിനി സ്‌കീന്‍ പരമ്പരകളിലുടെയും, കോമഡി പരമ്പരകളിലൂടെയും ശ്രദ്ധേയവ എസ്.ആര്‍. സുസ്മിതന്‍, റോയ് കൊട്ടാരം, ഷാജുമോന്‍, കൊല്ലം ശര്‍മ്മ, കൊല്ലം സിറാജ്, അഞ്ചല്‍ മധു, ആന്‍സി വര്‍ഗീസ്, ജീവാനമ്പ്യാര്‍, അനു തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍. തിരക്കഥ-ജെ. ഫ്രാന്‍സിസ്. സംഭാഷണം – ഷിബു കല്ലിടാന്തി.
എസ്.ആര്‍. സുസ്മിതന്‍ രചിച്ച്,, ജെ.ഫ്രാന്‍സിസ് ഈണമിട്ട്, സുദീപ് കുമാര്‍, രാജലഷ്മി, അന്‍വര്‍ സാദത്ത്, സരിതാ റാം, സനല്‍ദാസ് എന്നിവര്‍ ആലപിച്ച മനോഹരമായ ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ഏറെ ആകര്‍ഷക ഘടകമാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

Leave a Reply

Your email address will not be published.

Previous post മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി
Next post ചടങ്ങിനിടെ വേദിയില്‍ തട്ടിവീണ് ജോ ബൈ