അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുന മർദ്ദം ( Depression ) അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി( Cyclonic Circulation ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജൂൺ 6, 7 തീയതികളിൽ കേരളതീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous post മുകളില്‍ നിന്ന് റോക്കറ്റ് പോലെ താഴേക്ക്, ഓടുന്ന കാറിന്റെ റൂഫ് തുളച്ചുകയറി ഇരുമ്പ് വടി
Next post അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താത്പര്യമാണെന്ന് മദ്രാസ് ഹൈക്കോടതി