അരിക്കൊമ്പന് മയക്കുവെടിവെച്ചു

വനംവകുപ്പ് ഉദ്യോഗസ്ഥർ തീർത്ത വലയത്തിനുള്ളിൽപെട്ട അരിക്കൊമ്പന് മയക്കുവെടിയേറ്റു.
അരിക്കൊമ്പനെ കണ്ടെത്തി മൂന്നു വശത്തായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുകയും തുടര്‍ന്ന്‌ ആദ്യ ഡോസ് വെടിവെക്കുകയുമായിരുന്നു. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു.തുടർന്ന് അരിക്കൊമ്പന്റെ സമീപത്തേക്ക് ദൗത്യസംഘം നീങ്ങുകയായിരുന്നു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. മയക്കുവെടിയേറ്റ ആന മയങ്ങിയ ശേഷമായിരിക്കും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക. ചോലവനങ്ങൾക്കിടയിൽ വെച്ചായിരുന്നു അരിക്കൊമ്പനെ വെടിവെച്ചത്. മയക്കത്തിലാകുന്ന മുറയ്ക്ക് കുങ്കിയാനകൾ എത്തി അരിക്കൊമ്പനെ മാറ്റും.
ആന പൂർണ്ണമായും മയങ്ങിയ ശേഷം അരിക്കൊമ്പന്റെ കണ്ണുകൾ മൂടിക്കെട്ടും. ശേഷം കാലുകൾ ബന്ധിച്ച് റേഡിയോ കോളർ അടക്കമുള്ളവ സ്ഥാപിക്കേണ്ടതുണ്ട്. ശേഷം ആനയെ മാറ്റിപ്പാർപ്പിക്കും.

Leave a Reply

Your email address will not be published.

Previous post AI ക്യാമറവിഷയത്തിൽ പ്രതികരിച്ച് മന്ത്രി ;കുട്ടികളുടെ ജീവനാണ് പ്രധാനം, ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ സ്‌കൂളില്‍ സൗകര്യമൊരുക്കും
Next post അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; വീട് തകര്‍ത്തു വീണ്ടും കാട്ടാനക്കൂട്ട൦ .