അരിക്കൊമ്പന്‍ പരാജയപ്പെട്ട പരീക്ഷണം, വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും ജോസ് കെ. മാണി

അരിക്കൊമ്പന്‍ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ആരിക്കൊമ്പന്‍ എത്തിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തില്‍ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളില്‍ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറഞ്ഞു.വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു. കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടും. മയക്കുവെടി വച്ച് പിടിച്ച് ഉള്‍ക്കാട്ടില്‍ വിടുമെന്നാണ് വനം വകുപ്പ് നല്‍കുന്ന വിവരം. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous post സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: എസ്.എം.എ. രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി ആരംഭിച്ചു
Next post മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലണം; കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാക്കമ്മിറ്റി