അരിക്കൊമ്പനെ തിരുനെൽവേലിയിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും

തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് മാറ്റും. ആനയെ തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.    അരിക്കൊമ്പനെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്. 

കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് ആന. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. 

Leave a Reply

Your email address will not be published.

Previous post സവാദിന് സ്വീകരണം: വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അപലപിച്ചു
Next post അമിത് ഷായെ നേരിട്ടുകണ്ട് ഗുസ്തി താരങ്ങള്‍; നിയമം അതിന്റെവഴിക്ക് നീങ്ങുമെന്ന് കേന്ദ്രമന്ത്രി