അരികൊമ്പന്റെ റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നു

റേ‍ഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തം. കാട്ടാന കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി. 

കോതയാർ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങൾ ഉയർന്നു. അരിക്കൊമ്പൻ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിലാണ് ലഭിക്കുന്നത്. അവിടെ നിന്നാണ് ഇതു കേരളത്തിലെ വനം ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. ഇതിനുശേഷം കേരളം ഇതുകന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കും. കോതയാർ ഡാം പരിസരത്തു നിന്ന് കാട്ടാന പോയിട്ടില്ലെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Leave a Reply

Your email address will not be published.

Previous post ഫേസ്‌ബുക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടും, മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി
Next post ഹജ് തീർഥാടനം; മികച്ച സാഹചര്യങ്ങളൊരുക്കി സൗദി അറേബ്യ