
അയോധ്യയില്‍ താമസിക്കാന്‍ രാഹുലിന് ക്ഷണം; ആശ്രമത്തില്‍ താമസിക്കാമെന്ന് പൂജാരി
എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. രാഹുലിനെ അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാന്‍ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ പ്രധാനപൂജാരിയായ സഞ്ജയ് ദാസാണ് രാഹുലിനെ അയോധ്യയിലേക്ക് ക്ഷണിച്ചത്. രാഹുലിനെ അയോധ്യയിലേക്കു ക്ഷണിയ്ക്കുന്നതായും ക്ഷേത്രപരിസരത്തെ ആശ്രമത്തില്‍ രാഹുല്‍ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു.
എംപി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ തുടര്‍ന്ന് ഔദ്യോഗികവസതി ഒഴിയണമെന്ന് രാഹുലിന് ലോക്സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. തുര്‍ന്ന് ‘എന്റെ വീട് രാഹുലിന്’ എന്ന പേരില്‍ കോണ്‍ഗ്രസ് ഒരു പ്രചാരണപരിപാടി ആരംഭിക്കുകയും ചെയ്തു. അതിനു പിന്നാലെ നിരവധി പേരാണ് രാഹുല്‍ ഗാന്ധിയ്ക്ക് വീടു നല്‍കാമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.