
അഭിഭാഷകയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു
ചടയമംഗലം: അഭിഭാഷക ഭർത്തൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ണൻ നായർ പൊലീസ് കസ്റ്റഡിയിൽ. അഭിഭാഷകയുടെ വീട്ടിൽനിന്നും അഭിഭാഷക ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തി. ഡയറിയിൽ അഭിഭാഷക അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബർ പതിനഞ്ചാം തിയതിയാണ് ഇട്ടിവ സ്വദേശിയായ അഭിഭാഷകയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് അഭിഭാഷകയുടെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ച് താമസം ആരംഭിച്ചത്.
എന്നാൽ തന്റെ സഹോദരി ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പൊലീസിൽ അഭിഭാഷകയുടെ സഹോദരൻ പരാതി നൽകിയതിനെ തുടർന്നാണ് ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.