അഭയ കേസ് പ്രതികൾക്ക് ജാമ്യം

കൊച്ചി : അഭയ കൊലക്കേസ് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു . ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്നും സംസ്ഥാനം വിട്ട് പോകാൻ പാടില്ല എന്ന ഉപാധികളോടെയാണ് ജാമ്യം . ശിക്ഷാ വിധി സസ്പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ജസ്റ്റിസ് ജി ജയചന്ദ്രൻ തുടങ്ങിയവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത് .

28 വർഷം നീണ്ടുനിന്ന നിയമനടപടികൾക്ക് ശേഷമാണ്‌ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും തിരുന്നവനന്തപുരം പ്രത്യേക സി ബി ഐ കോടതി ശിക്ഷ വിധിച്ചത് . ഫാ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6 . 5 ലക്ഷം രൂപ പിഴയും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും 5 .5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത് . എന്നാൽ തെളിവുകൾ പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും ശിക്ഷാവിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു .

1992 മാർച്ച് 27 നാണ് കോട്ടയം യസ് ടെ‍ൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ബി സി എം കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു സിസ്റ്റർ അഭയ . അഭയ കൊലക്കേസിന്റെ വിധി പ്രഖ്യാപിച്ചത് 2022 ജൂൺ 23 ന് ആയിരുന്നു .

Leave a Reply

Your email address will not be published.

Previous post കേരള സർവകലാശാലക്ക് ചരിത്ര നേട്ടം
Next post മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്നു പ്രതികള്‍ക്കും ജാമ്യം