അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി മ​രി​ച്ച നി​ല​യി​ൽ; ദുരൂഹതയെന്ന് ബന്ധുകൾ

മ​ല​പ്പു​റം: അ​ബു​ദാ​ബി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യുവതി മ​രി​ച്ച നി​ല​യി​ൽ. കു​റ്റി​പ്പു​റം രാ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി അ​ഫീ​ല​യാ​ണ് ജൂ​ണ്‍ 11 ന് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. മ​ല​പ്പു​റ​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും.

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണ​മെ​ന്ന് അ​ഫീ​ല മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഭർത്താവ് മർദിക്കാറുണ്ടെന്നും മരിക്കുന്നതിന്റെ തലേ ദിവസം ക്രൂരമായി മർദിച്ചിരുന്നുവെന്നും അഫീലയുടെ സഹോദരി പറഞ്ഞു . അ​ബു​ദാ​ബി​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക​ൾ അ​ഫീ​ല​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല കാ​ര​ണ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചു.കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് അ​ഫീ​ല​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published.

Previous post ആലപ്പുഴ മെഡിക്കല്‍ കോളേജിൽ 3-ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം
Next post എകെജി സെന്റർ ആക്രമണം: സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ: കെ.സുരേന്ദ്രൻ