
അപകീർത്തി കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനുമെതിരെ സമൻസ് അയച്ച് കോടതി
ബിജെപി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക പിസിസി പ്രസിഡന്റുമായ ഡികെ ശിവകുമാർ എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലും ഉള്ളത് വ്യാജ ആരോപണങ്ങളാണെന്ന് കാണിച്ചാണ് മൂന്ന് പേർക്കുമെതിരെ ബിജെപി കേസ് കൊടുത്തത്.
ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് സമൻസ് അയച്ചത്. ജൂലൈ 27-നുള്ളിൽ സത്യവാങ്മൂലം നൽകുകയോ ഹാജരാകുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൻസ്. ബിജെപി സംസ്ഥാനസെക്രട്ടറി എസ് കേശവ് പ്രസാദ് ആണ് കേസ് ഫയൽ ചെയ്തത്.