
അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി
അന്തമാനിലെ 21 ദ്വീപുകള്‍ക്ക് പരമവീരചക്ര ജേതാക്കളുടെ പേരു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരാക്രം ദിവസ്’ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ദ്വീപുകള്‍ക്കു പേരു നല്‍കിയത്. സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാമ ജന്മദിനത്തോടനുബന്ധിച്ച് നേരത്തെ റോസ് ഐലന്റ് എന്നറിയപ്പെട്ടിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിലൊരുക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യാനന്തരം മറന്നുകളയാന്‍ ശ്രമിച്ച നേതാജിയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണുകയാണെന്ന് ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി പറഞ്ഞു. ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേരുനല്കാന് പ്രധാനമന്ത്രി മുന്‍കൈയെടുത്തതോടെ അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികമായ ജനുവരി 23 ‘പരാക്രം ദിവസ്’ എന്ന പേരില്‍ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്തമാനിലെ ഏറ്റവും വലിയ ദ്വീപിന് പ്രഥമ പരമചക്ര ജേതാവായ മേജര്‍ സോമ്നാഥിന്റെ പേരു നല്കി. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്മാര്ക്കുള്ള ആദരാഞ്ജലിയാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.