
അന്തംകമ്മികളേ, ചൊറിയന്‍ എന്നെ ഇനിയും വളര്‍ത്തൂ- സുരേഷ് ഗോപി
‘ഈ തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന് ബി.ജെ.പിയുടെ ജനശക്തി റാലിയില്‍ ആവര്‍ത്തിച്ച് സുരേഷ് ഗോപി. തൃശ്ശൂര്‍ എനിക്ക് തരണമെന്ന് തൃശ്ശൂര്‍ക്കാരോട് ഹൃദയംകൊണ്ട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ തന്ന് ഞാനെടുക്കും. ഞാനീ വാക്കുകള്‍ ഉപയോഗിക്കുന്നതുതന്നെ കൂലിക്ക് എഴുതുന്നതിനുവേണ്ടി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തംകമ്മികള്‍, ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ എന്നിവരെ മുന്നില്‍ക്കണ്ടാണ് .. വരൂ .. ട്രോള്‍ ചെയ്യൂ… അന്ന് പറഞ്ഞ മൂന്ന് വരികള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും എന്റെ ജീവിതത്തിലെതന്നെ, ഒരു വലിയ ടാഗ് ലൈനാണ് ചേര്‍ത്തുതന്നത്. നിങ്ങള്‍ ഇനിയും വളര്‍ത്തൂ.. ഞാന്‍ നിങ്ങളെ ദ്രോഹിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു. അമിത് ഷാ പങ്കെടുത്ത റാലിയിലാണ് പരാമര്‍ശം.