
അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം, സൈനീകർക്ക് പരിക്കെന്ന് റിപ്പോർട്ട്
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ
ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. കിഴക്കൻ ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്.2020 ജൂണിൽ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്.
സൈനിക കമാൻഡർമാർ തമ്മിലുള്ള ഒന്നിലധികം കൂടിക്കാഴ്ചകൾക്ക് ശേഷം, ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ പിൻവാങ്ങി.