അടൂരിനെതിരെ ധർമജൻ ബോൾ​ഗാട്ടി: വിമർശനം മോഹൻലാലിനെനെതിരെയുള്ള പരാമർശത്തിൽ

മോഹൻലാലിനെ ‘നല്ല റൗഡി’ എന്നുവിശേഷിപ്പിച്ച അടൂർ ​ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി നടൻ ധർമജൻ ബോൾ​ഗാട്ടി. മോഹൻലാലിനെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കാണാത്തതുകൊണ്ടാണെന്ന് ധർമജൻ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ധർമജന്റെ വിമർശനം.

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് എന്നുപറഞ്ഞുകൊണ്ടാണ് ധർമജന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണെന്നും അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം എഴുതി.

“മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹൻലാൽ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്” എന്നുപറഞ്ഞുകൊണ്ടാണ് ധർമജൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post നോക്കിയ ടി 21 ടാബ്‌ലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
Next post പാകിസ്ഥാനിൽ ധാന്യപ്പൊടിക്ക് വില 3000 രൂപ ;സ്ഥിതി ഗുരുതരം