
അച്ചടക്കമില്ലായ്മ അനുവദിക്കില്ല; ഹിമാചല്‍ തോല്‍വിയില്‍ വിമതരുടെ പങ്കിനെക്കുറിച്ച് ജെ പി നദ്ദ
ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി അണികളിലെ അച്ചടക്കമില്ലായ്മ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അജണ്ട 2022 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നദ്ദ. വിമതരെക്കുറിച്ചും തിരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ന്നുവരുന്ന വിവിധ പ്രവണതകളെക്കുറിച്ചും നദ്ദ സംസാരിച്ചു.
‘ട്രെന്റുകള്‍ വികസിച്ചുകൊണ്ടേയിരിക്കും. നാം അത് അവസാനിപ്പിക്കണം. ഒരു വിമത നേതാവിനെ തിരിച്ചെടുക്കുമ്പോള്‍ തെറ്റായ ഒരു വ്യവസ്ഥിതിയാണ് സ്ഥാപിക്കപ്പെടുന്നത്. അവനെ തിരിച്ചെടുക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഈ ഉത്തരവാദിത്തം നമ്മള്‍ ഏറ്റെടുത്താല്‍, അത് ഭാവിയില്‍ കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ സഹായിക്കും.’ബിജെപി അധ്യക്ഷന്‍ പറഞ്ഞു.