
അക്രമസമരത്തിന് പദ്ധതിയിടുന്ന CITU പ്രവര്‍ത്തകരുടെ ശബ്ദസന്ദേശം പുറത്ത്
ആലപ്പുഴയില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൗസ് ബോട്ട് സമരത്തില്‍ വെല്ലുവിളിയുമായി സി.ഐ.ടി.യു. സമരത്തില്‍ പങ്കെടുക്കാത്തവരെ നേരിടാന്‍ സി.ഐ.ടി.യു ആഹ്വാനം. അക്രമസമരത്തിന് പദ്ധതിയിടുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നു. സമരത്തില്‍ പങ്കെടുക്കാത്തവരെ കൈകാര്യം ചെയ്യുമെന്നും സന്ദേശങ്ങളില്‍ പറയുന്നുണ്ട്.
സമരത്തില്‍ പങ്കെടുക്കാതെ ബോട്ടിറക്കിയാല്‍ ബോട്ടിന് നേരെ കല്ലേറുണ്ടാകുമെന്നും തൊഴിലാളികളെ കൈയ്യേറ്റം ചെയ്യുമെന്നുമാണ് ശബ്ദസന്ദശത്തില്‍ പറയുന്നത്. ഓടാന്‍ പാടില്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വ്യക്തമാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ മാറ്റിനിര്‍ത്തി കൈകാര്യം ചെയ്യണമെന്നും സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു.
അതേസമയം, ഹൗസ് ബോട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സി.ഐ.ടി.യു നേതാവ് സി.കെ സദാശിവന്റെ പ്രതികരണം. മറ്റുള്ളവര്‍ പറയുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.